Posts

പൂമ്പാറ്റയും എൻ്റെ പൂന്തോട്ടവും / റൈഹാൻ

  പൂമ്പാറ്റയും എൻ്റെ പൂന്തോട്ടവും  / റൈഹാൻ  ............................. ഇന്നലെ ഒരു പൂമ്പാറ്റ എൻ്റെ വീട്ടുമുറ്റത്തുള്ള ഒരു ചെടിയിൽ വന്നിരുന്നു. പിന്നെയത്  പറന്നു പോയി വാഴക്കൂമ്പിൽ ചെന്നിരുന്നു.  അപ്പോൾ ഞാൻ ചോദിച്ചു:  നിന്നെ മുമ്പെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ ? വാഴക്കൂമ്പിൽ നിന്നും തേൻ കുടിച്ചു കൊണ്ടിരുന്ന പൂമ്പാറ്റ എന്നോട് പറഞ്ഞു -  "മുമ്പൊരിക്കൽ ഞാൻ ഇവിടെ വന്നിരുന്നു. അപ്പോൾ ഇവിടെ തേൻ കുടിക്കാൻ പൂ'ത്തൈകളോ പൂവോ വാഴക്കൂമ്പോ ഒന്നും ഉണ്ടായിരുന്നില്ല.  ഇപ്പോ എല്ലാമുണ്ട്. ദാ അവിടെ നോക്ക് - എത്ര എത്ര പൂമ്പാറ്റകൾ. നീലപൂമ്പാറ്റകൾ, മഞ്ഞപ്പൂമ്പാറ്റകൾ. ദാ.. ആ ചെടിയിൽ റെയിൻബോ ബട്ടർ ഫ്ലൈസ് ..എല്ലാം എന്ത് നല്ല ചന്തമുള്ള പുമ്പാറ്റകൾ."  അപ്പഴേക്കും പല ഭാഗത്തു നിന്നും പല നിറങ്ങളിലുള്ള പൂമ്പാറ്റകൾ പാട്ടുപാടിയും നൃത്തം വെച്ചും പാറിപ്പറന്നും ഞങ്ങളുടെ തോട്ടത്തിലേക്ക് വന്നുകൊണ്ടേയിരുന്നു.   

എലിയും പൂച്ചയും / റൈഹാൻ

 എലിയും പൂച്ചയും   ( റൈഹാൻ ) ഞാനൊരു വഴിയിലൂടെ നടക്കുകയായിരുന്നു.  അപ്പോൾ ഒരു കറുത്ത പൂച്ചക്കുട്ടി ഒരു കുഞ്ഞ് എലീനെ തിന്നുകൊണ്ടിരിക്കുകയായിരുന്നു.  എന്നെ കണ്ടപ്പോൾ ആ പൂച്ചക്കുട്ടി എലീനെ അവിടെ ബാക്കി വെച്ച് പോയി.  അപ്പോഴേക്ക് ഞാൻ  ആ എലീനെ ഒരു വാഴ ഇലയിൽ കോരിയെടുത്ത് ദൂരെയ്ക്ക് എറിഞ്ഞു.  പെട്ടെന്ന് ആ പൂച്ചക്കുട്ടി തിരിച്ച് വന്നു എലിനെ കുറെ സ്ഥലത്ത് തപ്പി. പക്ഷെ ആ പൂച്ചക്കുട്ടിക്ക് എലീനെ കിട്ടിയില്ല.  അതിൻ്റെ ദേഷ്യത്തിൽ പൂച്ചക്കുട്ടി എന്നെ നോക്കി ഒന്നു മുരണ്ടു, പിന്നെ അത് തിരിച്ചു പോയി.