പൂമ്പാറ്റയും എൻ്റെ പൂന്തോട്ടവും / റൈഹാൻ

  പൂമ്പാറ്റയും എൻ്റെ പൂന്തോട്ടവും 

/ റൈഹാൻ 

.............................


ഇന്നലെ ഒരു പൂമ്പാറ്റ എൻ്റെ വീട്ടുമുറ്റത്തുള്ള ഒരു ചെടിയിൽ വന്നിരുന്നു. പിന്നെയത്  പറന്നു പോയി വാഴക്കൂമ്പിൽ ചെന്നിരുന്നു. 


അപ്പോൾ ഞാൻ ചോദിച്ചു: 


നിന്നെ മുമ്പെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ ?


വാഴക്കൂമ്പിൽ നിന്നും തേൻ കുടിച്ചു കൊണ്ടിരുന്ന പൂമ്പാറ്റ എന്നോട് പറഞ്ഞു - 


"മുമ്പൊരിക്കൽ ഞാൻ ഇവിടെ വന്നിരുന്നു. അപ്പോൾ ഇവിടെ തേൻ കുടിക്കാൻ പൂ'ത്തൈകളോ പൂവോ വാഴക്കൂമ്പോ ഒന്നും ഉണ്ടായിരുന്നില്ല. 


ഇപ്പോ എല്ലാമുണ്ട്. ദാ അവിടെ നോക്ക് - എത്ര എത്ര പൂമ്പാറ്റകൾ. നീലപൂമ്പാറ്റകൾ, മഞ്ഞപ്പൂമ്പാറ്റകൾ. ദാ.. ആ ചെടിയിൽ റെയിൻബോ ബട്ടർ ഫ്ലൈസ് ..എല്ലാം എന്ത് നല്ല ചന്തമുള്ള പുമ്പാറ്റകൾ." 


അപ്പഴേക്കും പല ഭാഗത്തു നിന്നും പല നിറങ്ങളിലുള്ള പൂമ്പാറ്റകൾ പാട്ടുപാടിയും നൃത്തം വെച്ചും പാറിപ്പറന്നും ഞങ്ങളുടെ തോട്ടത്തിലേക്ക് വന്നുകൊണ്ടേയിരുന്നു. 


 

Comments

Popular posts from this blog

എലിയും പൂച്ചയും / റൈഹാൻ