എലിയും പൂച്ചയും / റൈഹാൻ

 എലിയും പൂച്ചയും 

 ( റൈഹാൻ )

ഞാനൊരു വഴിയിലൂടെ നടക്കുകയായിരുന്നു. 

അപ്പോൾ ഒരു കറുത്ത പൂച്ചക്കുട്ടി ഒരു കുഞ്ഞ് എലീനെ

തിന്നുകൊണ്ടിരിക്കുകയായിരുന്നു. 

എന്നെ കണ്ടപ്പോൾ ആ പൂച്ചക്കുട്ടി എലീനെ അവിടെ ബാക്കി വെച്ച് പോയി. 

അപ്പോഴേക്ക് ഞാൻ  ആ എലീനെ ഒരു വാഴ ഇലയിൽ കോരിയെടുത്ത് ദൂരെയ്ക്ക് എറിഞ്ഞു. 


പെട്ടെന്ന് ആ പൂച്ചക്കുട്ടി തിരിച്ച് വന്നു എലിനെ കുറെ സ്ഥലത്ത് തപ്പി. പക്ഷെ ആ പൂച്ചക്കുട്ടിക്ക് എലീനെ കിട്ടിയില്ല. 


അതിൻ്റെ ദേഷ്യത്തിൽ പൂച്ചക്കുട്ടി എന്നെ നോക്കി ഒന്നു മുരണ്ടു, പിന്നെ അത് തിരിച്ചു പോയി.

Comments

  1. നല്ല എഴുത്ത്
    ഭാവുകങ്ങൾ!

    ReplyDelete

Post a Comment